ഭരണഘടനയെ തകർക്കാനുള്ള നീക്കം ചെറുക്കുക: അഡ്വ.കെ. രാജൻ.

കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ പ്രക്ഷോഭങ്ങളിൽ അഭിഭാഷകർ മുൻ നിരയിലുണ്ടാവണമെന്ന് റവന്യൂ മന്ത്രി അഡ്വ കെ. രാജൻ പറഞ്ഞു.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് അംഗത്വ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കോഴിക്കോട് ബേങ്ക് എംപ്ലോയിസ് ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഡ്വ എ കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. കേരള ബാർ കൗൺസിൽ അംഗം അഡ്വ.പി.സി. മൊയ്തീൻ, എ.ഐ വൈ എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ പി. ഗവാസ്, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി പി.കെ. നാസർ , ഐ.എ.എൽ ജില്ലാ സെക്രട്ടറി അഡ്വ.പി. ലിവിൻസ് , അഡ്വ.കെ.പി ബിനൂപ്, ജോണി സെബാസ്റ്റ്യൻ, ടി.കെ രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *