ട്വന്റി-20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയം

download (3)മിര്‍പൂര്‍: ട്വന്റി – 20 ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം. ഇരുപത് റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 178 റണ്‍സാണ് എടുത്തത്.
48 പന്തുകളില്‍ നിന്ന് എട്ട് ഫോറുകള്‍ ഉള്‍പ്പടെ 74 റണ്‍സെടുത്ത വിരാട് കോലിയും 31 പന്തുകളില്‍ നിന്ന് ആറ് ഫോറുകളും രണ്ട് സിക്‌സറുകളും ഉള്‍പ്പെടെ 54 റണ്‍സ് എടുത്ത സുരേഷ് റെയ്‌നയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
21 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ധോണി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റുകളുടെ നഷ്ടത്തില്‍ 158 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി അലി 46 റണ്‍സെടുത്തു.