ദില്ലി: മധ്യപ്രദേശിലെ ഭോപ്പാലില്‍ മത്സരിക്കണമെന്ന മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ ആവശ്യം ബുധനാഴ്ച്ച ചേര്‍ന്ന ബി ജെ പി തിരഞ്ഞെടുപ്പ് സമിതി യോഗം തള്ളി. സിറ്റിംഗ് സീറ്റായ ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നു തന്നെ മത്സരിക്കാന്‍ അദ്വാനിയോട് യോഗം ആവശ്യപ്പെട്ടു. അദ്വാനി വിട്ടു നിന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
പാര്‍ട്ടി തീരുമാനവുമായി മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജും നിതിന്‍ ഗഡ്കരിയും രാത്രി വൈകി അദ്വാനിയെ കണ്ടു. വാരാണസിക്ക് പുറമെ, ഗുജറാത്തിലെ വഡോദരയില്‍ നിന്നു കൂടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയെ മത്സരിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഭോപ്പാലില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങിനെ രാവിലെ അദ്വാനി അറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെല്ലാം സ്വന്തം സീറ്റ് തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ തനിക്കും അതിനുള്ള സ്വാതന്ത്ര്യം വേണമെന്ന നിലപാടാണ് അദ്വാനി സ്വീകരിച്ചത്.