ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ ജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ ജയത്തോടെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.സന്ദർശകരെ 27.1 ഓവറിൽ 99 റൺസിൽ പുറത്താക്കിയ ശേഷം 19.1 ഓവറിൽ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കാണുകകയായിരുന്നു.

സ്പിന്നിനെ വഴിവിട്ട് തുണച്ച പിച്ചിൽ 4 വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്.2 വീതം വിക്കറ്റുകൾ വീഴ്‌ത്തിയ വാഷിംഗ്ടൺ സുന്ദറും മുഹമ്മദ് സിറാജും ഷഹബാസ് അഹമ്മദും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ പതനം പൂർത്തിയാക്കി.34 റൺസെടുത്ത ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 15 റൺസെടുത്ത മലാനും 14 റൺസെടുത്ത മാർകോ ജാൻസനും മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.

ട്വന്റി 20 ശൈലിയിൽ ചേസിംഗ് ആരംഭിച്ച ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു. 49 റൺസ് നേടിയ ഓപ്പണർ ശുഭ്മാൻ ഗിൽ ആണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *