ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാന്റ് സെന്ററിന് ഒരു വയസ്സ്

കൊച്ചി: ഡിജിറ്റൽ ബാങ്കിങ് രംഗത്ത് നവീന ആശയങ്ങൾ നടപ്പിലാക്കുന്ന ഫെഡറൽ ബാങ്കിന്റെ ഡിജിറ്റൽ കമാന്റ് സെന്റർ പ്രവർത്തനമാരംഭിച്ച് ഒരു വർഷം തികഞ്ഞു. ഇടപാടുകാരുടെ മാറിവരുന്ന പ്രവണതകൾ, സാമൂഹിക പ്രസക്തിയുള്ള പരാമർശങ്ങൾ, ഭൂമിശാസ്ത്രപരവും ജനസംഖ്യാപരവുമായ വിവരങ്ങൾ തുടങ്ങിയവ ഫെഡ്ഹൈവ് എന്ന പേരിലുള്ള കമാന്റ് സെന്റർ വഴി കൃത്യമായി അടയാളപ്പെടുത്താനും ഉപയോഗപ്പെടുത്താനും സാധ്യമാണ്.

സാമൂഹിക മാധ്യമങ്ങളിൽ ഉപഭോക്താക്കളുമായി തത്സമയം സംവദിക്കാൻ ബാങ്കിനെ സഹായിക്കുകയും അതുവഴി വിവരശേഖരണം നടത്തി സേവനം മികച്ചതാക്കാനും ഫെഡ്ഹൈവിലൂടെ സാധിക്കുന്നു. ബാങ്കിങ് സേവനങ്ങളെ ഡിജിറ്റൽ ഇടങ്ങളിൽ ലഭ്യമാക്കുന്നതിനുള്ള വാർ റൂം സജ്ജീകരിച്ച ആദ്യ ബാങ്കുകളിലൊന്നാണ് ഫെഡറൽ ബാങ്ക്.

“കഴിഞ്ഞ വർഷം ഫെഡ് ഹൈവ് സ്ഥാപിച്ചതിലൂടെ സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ ശക്തമാക്കാനും അതുവഴി ഡിജിറ്റൽ രംഗത്ത് മുന്നേറാനുമാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. ഒരു വർഷം പിന്നിടുമ്പോൾ ഈ രംഗത്ത് കൈവരിക്കാൻ സാധിച്ച പുരോഗതിയിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ഏറ്റവും ആദരണീയമായ ബാങ്ക് എന്ന ലക്ഷ്യത്തിലേക്കെത്താൻ, ഡിജിറ്റൽ ഇടപാടുകളിലും മാനുഷിക മുഖം സൂക്ഷിക്കാൻ ബാങ്കിനെ സഹായിക്കുന്ന ഫെഡ് ഹൈവ് വഴി സാധിക്കും എന്ന് ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്.”ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാരിയർ അഭിപ്രായപ്പെട്ടു.

ക്ലൗഡ് അധിഷ്‌ഠിത കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് സിസ്റ്റം നടപ്പിലാക്കുന്നതിനായി ലോക്കോബസുമായി സഹകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ഡിസംബറോടെ ആരംഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *