കൊച്ചിയിലെ ഭിക്ഷാടന മാഫിയയെകുറിച്ച് അന്വേഷിക്കാൻ എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്ത് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു

23-1448259775-sreejith1-3-600x330കൊച്ചിയിലെ ഭിക്ഷാടന മാഫിയയെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം; എറണാകുളം റേഞ്ച് ഐജി എസ് ശ്രീജിത്താണ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നതായി വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് അന്വഷണ സംഘത്തെ നിയമിച്ചത്. എസിപി അരുൺ ബി കൃഷ്ണയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് കേസുകൾ അന്വഷിക്കുക.

പിടിയിലായ അന്യസംസ്ഥാന ഭിക്ഷാടനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. ഭിക്ഷാടനകർ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിലും പ്രത്യേക പരിശോധന നടത്തും.

കുട്ടികളെ കേന്ദ്രികരിച്ച് സംഘടിത നീക്കമില്ലെന്നും ആശങ്കപ്പെടേണ്ടെന്നും ഐ ജി പറഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന വലിയ റാക്കറ്റ് നഗരത്തിലെത്തിയിട്ടില്ല. എന്നാൽ ഒറ്റപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഐ ജി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *