നോട്ട് നിരോധനത്തോടെ ആസാധുവായ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി നീട്ടി. റെയില്‍വേ ടിക്കറ്റുകള്‍ എടുക്കാനുള്ള സമയപരിധിയാണ് നീട്ടിയത്. ഡിസംബര്‍ 15 വരെയാണ് നീട്ടിയത്. നേരത്തെ ഡിസംബര്‍ രണ്ടിന് അവസാനിക്കുമെന്നായിരുന്നു ആര്‍.ബി.ഐ കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍, പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ എത്താത്തത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം നീട്ടിയത്.













