“അടുപ്പമുള്ളവരുടെ മുഖം പോലും തിരിച്ചറിയുന്നില്ല “തന്റെ രോഗാവസ്ഥയേക്കുറിച്ച്‌ വെളിപ്പെടുത്തി ബ്രാഡ് പിറ്റ്

തന്റെ രോ​ഗാവസ്ഥയെക്കുറിച്ച്‌ ലോകത്തോട് തുറന്നു പറഞ്ഞ് ഹോളിവുഡിലെ സൂപ്പര്‍താരമാണ് ബ്രാഡ് പിറ്റ്.ആളുകളുടെ മുഖം ഓര്‍മിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് താരമിപ്പോള്‍.
അടുപ്പമുള്ളവരെപോലും തിരിച്ചറിയാനാവുന്നില്ല എന്നാണ് ബ്രാഡ് പിറ്റ് തുറന്നു പറയുന്നത്.

പ്രോസോപാഗ്നോസിയ അഥവാ ഫെയ്‌സ് ബ്ലൈന്‍ഡ്‌നെസ്സ് എന്ന രോ​ഗാവസ്ഥയിലൂടെയാണ് ബ്രാഡ് പിറ്റ് കടന്നുപോകുന്നത്. അമേരിക്കയിലെ ഫാഷന്‍ മാഗസിന്‍ ആയ ജിക്യൂവിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഈ രോ​ഗത്തെ തുടര്‍ന്ന് തനിക്ക് പാര്‍ട്ടികളിലോ മറ്റു പൊതുപരിപാടികളിലോ പങ്കെടുക്കാനാകുന്നില്ലെന്നും ആരും തന്നെ വിശ്വസിക്കുന്നില്ലെന്നും ബ്രാഡ് പിറ്റ് അഭിമുഖത്തില്‍ പറയുന്നു. തനിക്ക് അഹങ്കാരമാണ് എന്നാണ് എല്ലാവരും കരുതുന്നതെന്നും താരം വ്യക്തമാക്കുന്നു.ആളുകളുടെ മുഖം മറന്നുപോകുന്ന, അടുപ്പമുള്ളവരെപോലും തിരിച്ചറിയാന്‍ സാധിക്കാതിരിക്കുന്ന അവസ്ഥയാണിത്.

ഒരിക്കല്‍ കണ്ട് പരിചയപ്പെട്ടവരുടെ മുഖവും നേരത്തെ പരിചയമുണ്ടായിരുന്നവരുടെ മുഖവും ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകാം. എന്നാല്‍ തലച്ചോറിന്റെ മറ്റു പ്രവര്‍ത്തനങ്ങളെയൊന്നും ഈ രോഗാവസ്ഥ ബാധിക്കില്ല. ഈ രോഗം ചികിത്സയിലൂടെ ഭേദപ്പെടുത്താന്‍ കഴിയില്ല. രോഗത്തെ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയെടുക്കലാണ് പ്രധാനം. പ്രായം കൂടുംതോറും ഇത് കൂടുതല്‍ സങ്കീര്‍ണമാകുകയും ചെയ്യും. 58കാരനാണ് ബ്രാഡ് പിറ്റ്. താരത്തിന്റെ വെളിപ്പെടുത്തല്‍ ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *