മോഹൻലാൽ – ഷാജി കൈലാസ് ചിത്രം എലോണ്‍ ഡയറക്‌ട് ഒടിടി റിലീസ്

മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണ്‍ ഡയറക്‌ട് ഒടിടി റിലീസിലേക്ക് എത്തിയേക്കും.സംവിധയകാന്‍ ഷാജി കൈലാസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖത്തിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച്‌ ഈ വര്‍ഷം ആഗസ്റ്റോട് കൂടി ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിക്കും. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണ് ചിത്രമെത്തുന്നതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല.മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിനുണ്ട്.

ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30 -മത് ചിത്രമാണിത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് എലോണ്‍.

എലോണിന്റെ റിലീസ് സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *