കൊച്ചി: കെഎസ്ആര്‍ടിസി ലാഭത്തില്‍ കൊണ്ടുപോവാന്‍ പറ്റില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. ബസ് ചാര്‍ജ് വര്‍ദ്ധനക്കെതിരേ എറണാകുളം സ്വദേശി എ ജി ബേസില്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ജസ്‌റിസ് കെ സുരേന്ദ്ര മോഹന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. കെഎസ്ആര്‍ടിസി നഷ്ടത്തിലായത് കൊണ്ടാണ് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്നു സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. നഷ്ടത്തിലാണെങ്കില്‍ മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.