കോഴിക്കോട്:കോഴിക്കോട് ജില്ലയില്‍ ഇന്ന് ബി.ജെ.പി.-യു.ഡി.എഫ്. ഹര്‍ത്താല്‍. രാവിലെ 6 മണി മുതല്‍ വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍.
കോഴിക്കോട് കോര്‍പറേഷനിലെ വനിതാ കൌണ്‍സിലറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധ ജനകീയ മുന്നണി നടത്തിയ ധര്‍ണയിലേയ്ക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
പൊതുപ്രവര്‍ത്തകര്‍ക്കെതിരെ സ്ത്രീപീഡന പരാതി നല്‍കിയ കൗണ്‍സിലറെ പുറത്താക്കണമെന്ന് ധര്‍ണ നടത്തിയത്. സ്ത്രീപീഡന പരാതി വ്യാജമാണെന്ന് ജനകീയ മുന്നണി അവകാശപ്പെട്ടു.
ധര്‍ണയിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് രഘുനാഥ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു.
