‘ഗ്രൂപ്പ് കളി അവസാനിപ്പിക്കണം’; വി ഡി സതീശനെതിരെ പോസ്റ്റര്‍

എറണാകുളത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോസ്റ്റര്‍. ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്. എറണാകുളം ഡിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്റര്‍ ഒട്ടിച്ചത്.മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്.

‘ഗ്രൂപ്പില്ലാ എന്ന് കള്ളം പറഞ്ഞു ഗ്രൂപ്പ് കളിക്കുന്ന വി ഡി സതീശന്റെ കോണ്‍ഗ്രസ് വഞ്ചന തിരിച്ചറിയുക’, ‘മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന സതീശന്റെ പൊയ്മുഖം തിരിച്ചറിയുക’, ‘സതീശന്‍ പുത്തന്‍ ഗ്രൂപ്പുണ്ടാക്കുന്നു.’-എന്നൊക്കെയാണ് പോസ്റ്ററില്‍ പറയുന്നത്.

അതേസമയം ഡിസിസി അദ്ധ്യക്ഷ പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള നിര്‍ണായക ചര്‍ച്ച ഇന്ന് ഡല്‍ഹിയില്‍വച്ച്‌ നടക്കും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എഐസിസി സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായും, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായും കൂടിക്കാഴ്ച നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *