വായ്​പക്ക്​ അപേക്ഷ നല്‍കിയ യു​വ​തി​യോ​ട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രിച്ചു; സി​പി​എം നേ​താ​വി​ന് സ​സ്പെ​ന്‍​ഷ​ന്‍


വായ്​പക്ക്​ അപേക്ഷ നല്‍കിയ യുവതിയോട് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ച സി​പി​എം നേ​താ​വി​ന് സ​സ്പെ​ന്‍​ക്ഷ​ന്‍. പി​ണ​റാ​യി ഫാ​ര്‍​മേ​ഴ്സ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് സെ​ക്ര​ട്ട​റി നി​ഖി​ല്‍ ന​ര​ങ്ങോ​ലി​യെ​യാ​ണ് ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.


ധ​ര്‍​മ​ടം അ​ണ്ട​ല്ലൂ​ര്‍ കി​ഴ​ക്കും​ഭാ​ഗം സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു നി​ഖി​ല്‍. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​തി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബാ​ങ്ക് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കുംവിധം പ്രവര്‍ത്തിച്ചുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ സി.പി.എം ജില്ല കമ്മിറ്റി നടപടിയെടുത്തത്. പരാതി നല്‍കിയ യുവതിയും പാര്‍ട്ടി പ്രവര്‍ത്തകയാണ്.


വായ്​പ അപേക്ഷ നല്‍കിയതിനുപിന്നാലെ നി​ഖി​ല്‍ യു​വ​തി​യെ രാ​ത്രി ഫോ​ണി​ല്‍ വി​ളി​ക്കു​ക​യും ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും ചെ​യ്തു എ​ന്നാ​ണ് പ​രാ​തി. വാ​ട്സ്‌ആ​പ്പി​ലും നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച്‌ ശ​ല്യ​പ്പെ​ടു​ത്തി. ശ​ല്യം അ​സ​ഹ്യ​മാ​യ​തോ​ടെ യു​വ​തി ബ​ന്ധു​ക്ക​ളെ​യും കു​ട്ടി ബാ​ങ്കി​ലെ​ത്തി സെ​ക്ര​ട്ട​റി​യെ പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്തി​രു​ന്നു. നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് പ്രസിഡന്‍റിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.



Sharing is Caring