പുതുവെളിച്ചമേകി (ഗ്രാമ ജ്യോതി)

കൊയിലാണ്ടി മണ്ഡലത്തെ (പകാശ പൂർണ്ണമാക്കാൻ (ഗാ മ ജോതി.കെ.ദാസൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 35 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. മണ്ഡലത്തിലെ 24 കേ (ന്ദങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതാണ് പദ്ധതി. ദേശീയപാതയോരത്ത് ആനക്കുളം, കൊല്ലം എന്നിവടങ്ങളിൽ ഇതിനകം തന്നെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. കൊയിലാണ്ടി പുതിയ ബസ്റ്റാൻറിനകത്ത് സ്ഥാപിക്കുന്ന 2 ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ഇന്ന് വെകീട്ട് 5 മണിക്ക് എം എൽ എ കെ.ദാസൻ നിർവ്വഹിക്കുന്നു.നഗരസഭാ ചെയർപേഴ്സൺ (ശീമതി. കെ. ശാന്ത അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്(ശീമതി. ജമീല കാനത്തിൽ മുഖ്യതിഥിയായിരിക്കും. ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ നിർവ്വഹണം മുൻ എം.എൽ.എമാരായ ഇ.നാരായണൻ നായർ, പി.വിശ്വൻ എന്നിവർ ചേർന്ന് നിർവ്വഹിക്കും. പൊതുഖേല സ്ഥാപനമായ കെൽട്രോൺ ആണ് പദ്ധതി നടപ്പിലാക്കുന്നത്. ജൂലൈ മാസത്തോട് കൂടി പദ്ധതി പൂർണ്ണമായും പൂർത്തികരിക്കുന്നതാണ്. പൂർണ്ണമായും ഓട്ടോമാറ്റിക്ക് സംവിധാനമാണ് ഹൈമാസ്റ്റ് ലൈറ്റുകളിൽ ഉള്ളത്‌ എൽ.ഇ.ഡി ലൈറ്റുകൾ ആയതിനാൽ വൈദ്യുതി ചിലവും ലാഭിക്കാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *