രാജ്ഭവനിലെ രാഷ്ട്രീയ നിയമനങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

രാജ്ഭവനിലെ രാഷ്ട്രീയ നിയമനങ്ങൾ തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർഎസ്എസുകാരനെ നിയമിച്ചുവെന്ന് തെളിയിച്ചാൽ താൻ രാജിവെച്ച് ഒഴിയുമെന്നും ഇല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാകുമോ എന്നും ഗവർണർ ചോദിച്ചു. ‘രാജ്ഭവൻ രാഷ്ട്രീയ നിയമനങ്ങൾ നടത്തിയിട്ടില്ല’.സ്റ്റാഫിൽ ഒരു ആർ.എസ് എസ് എസുകാരനെയെങ്കിലും നിയമിച്ചിട്ടുണ്ടെന്ന് തെളിയിക്കാനും ഗവർണർ വെല്ലുവിളിച്ചു.

‘മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗവർണർ രംഗത്തെത്തി. സ്വർണക്കടത്ത് നടന്നത് എങ്ങനെയെന്ന് എല്ലാവർക്കും ബോധ്യമായി. കേരളത്തിലെ ജനങ്ങൾക്ക് ഇക്കാര്യങ്ങൾ അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്ത് നടത്തിയാൽ ഇടപെടാം’.

കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ ഇനിയും ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മുകാരുടെ കുടുംബത്തെ നിയമിക്കാനല്ല ചാൻസലറായി ഇരിക്കുന്നത് എന്നും ഗവർണർ.
‘പ്രാദേശിക വാദം ഉയർത്താനാണ് ഒരു മന്ത്രി ശ്രമിച്ചത്. അതുകൊണ്ടാണ് എന്റെ പ്രീതി പിൻവലിച്ചത്. ഇത് കേരളത്തിലെ ജനങ്ങളോട് പറയാൻ എനിക്ക് ബാധ്യതയുണ്ട്.

സ്വർണക്കടത്ത് കേസിലെ പ്രതി ശിവശങ്കർ മുഖ്യമന്ത്രിയെ അറിയിക്കാതെയാണോ അദ്ദേഹത്തിന്റെ ഓഫീസിലുള്ളവർ കാര്യങ്ങൾ നടത്തിയിരുന്നത്. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ശിവശങ്കറിനെ നീക്കിയത് എന്തിനാണ്. കള്ളക്കടത്ത് കേസിൽ സഹായിച്ചതിനല്ലേ ശിവശങ്കറിനെ മാറ്റിയതെന്നും അദ്ദേഹം ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *