ബ്രസീലില്‍ ലുല ഡി സെല്‍വയുടെ വിജയത്തിന് പിന്നാലെ പ്രതിഷേധ റാലി


ബ്രസീലില്‍ ഇടതുനേതാവ് ലുല ഡി സെല്‍വയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലുലയെ താഴെയിറക്കാന്‍ സായുധസേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് റാലികളുമായി ഒരു വിഭാഗം. ബ്രസീല്‍ പ്രസിഡന്റായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരാണ് റാലികള്‍ സംഘടിപ്പിച്ചത്.


ജനുവരി 1 ന് ലുല പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് ബലം പ്രയോഗിച്ച് തടയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.സാവോ പോളോയിലും റിയോ ഡി ജനീറോയിലും ബോള്‍സൊനാരോ അനുകൂലികള്‍ റാലികള്‍ നടത്തി. തെരഞ്ഞെടുപ്പ് വഞ്ചനാപരമായിരുന്നുവെന്നാണ് ആരോപണം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 51 ശതമാനം ലുല നേടിയാണ് വിജയിച്ചത്.




Sharing is Caring