ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് കുണ്ടായിത്തോട് രണ്ടു കടകള്‍ കത്തിനശിച്ചു


ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് കുണ്ടായിത്തോട് അങ്ങാടിക്ക് സമീപം രണ്ടു കടകള്‍ കത്തിനശിച്ചു. ആളപായമില്ല. അബ്ദുല്‍ അഫ്‌സലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ എരഞ്ഞിക്കല്‍, സി പി ജലീലിന്റെ ഉടമസ്ഥതയിലുള്ള റാഹത്ത് ലൈറ്റ് ആന്റ് സൗണ്ട് എന്നീ കടകളാണ് കത്തിനശിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ഗ്യാസ് സിലിണ്ടറിലേക്ക് പടര്‍ന്നാണ് അപകടം. ആദ്യം ഹോട്ടലിന് തീപ്പിടിക്കുകയായിരുന്നു. തുടര്‍ന്ന് ലൈറ്റ് ആന്റ് സൗണ്ട് കടയിലേക്കും തീപ്പടരുകയായിരുന്നു. ജുമായുടെ സമയമായതിനാല്‍ വന്‍ അപകടം ഒഴിവായി. ലൈറ്റ് ആന്റ് സൗണ്ട് കടയ്ക്ക് ഏകദേശം 13 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. ഹോട്ടലില്‍ അഞ്ചു ലക്ഷത്തിന്റെ നഷ്ടമുണ്ടായി. തൊട്ട അടുത്ത് പടക്ക ഗോഡൗണ്‍ ആയിരുന്നു. ഇത് ഇവിടെകൂടിയ ആളുകളില്‍ ഭീതിയുണ്ടാക്കി. ഫയര്‍ ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.




Sharing is Caring