മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പോലീസ് കേസ്. ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ വള്ളിയില്‍ കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ പരാതിയെ തുടര്‍ന്നാണ് ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തത്.
മൈക്രോ ഫിനാന്‍സ് ക്രമക്കേടിലൂടെ ഇവര്‍ മൂന്ന് കോടിയിലധികം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ചെങ്ങന്നൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസ്. പിന്നോക്ക സമുദായക്ഷേമ കോര്‍പ്പറേഷന്റെ ഫണ്ടില്‍ നിന്നും വിവിധ ബാങ്കുകളില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത ശേഷം കൂടിയ പലിശയ്ക്ക് പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കി കോടികള്‍ തട്ടിയെന്നാണ് കേസ്.












