ഗുണ്ടകളുടെ ശൈലിയില്‍ ബിജെപി നേതാവ് പണപ്പിരിവ് നടത്തിയെന്ന പരാതിയുമായി വ്യാപാരി

കുത്തിന് പിടിച്ച് കൊല്ലത്ത് ബിജെപി നേതാവിന്റെ പാര്‍ട്ടി പിരിവ്; നല്‍കാത്തതിന് വധഭീഷണി; എട്ട് തവണ പിരിച്ചിട്ടും മതിയായില്ല, പരാതിയുമായി വ്യാപാരി.കൊല്ലം ചവറയില്‍ കുടിവെള്ള കച്ചവടക്കാരനായ മനോജ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ജില്ലാ ഭാരവാഹി സുഭാഷ് തന്റെ പക്കല്‍ നിന്നും എട്ട് തവണ പണം വാങ്ങിയെന്നും ഭീഷണി്പ്പെടുത്തിയെന്നും വ്യാപാരി പരാതിപ്പെടുന്നു.
സുഭാഷ് 5000 രൂപ ആവശ്യപ്പെട്ടപ്പോള്‍ 3000 നല്‍കാമെന്ന് മറുപടി പറഞ്ഞെന്നും അപ്പോള്‍ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തിയെന്നും മനോജ് വ്യക്തമാക്കി. ചവറ മണ്ഡലത്തിന്റെ ജില്ലാ ഭാരവാഹിയെന്ന പേരിലാണ് സുഭാഷ് വിളിച്ചതെന്ന് മനോജ് പറഞ്ഞു. 3000 രൂപയേ താരന്‍ കഴിയൂ എന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ അസഭ്യവര്‍ഷം നടത്തിയെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *