മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സി.പി.ഐ എറണാങ്കുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടെ പേടിച്ച് പനിവരുന്നയാളാണ് പി.രാജു പറഞ്ഞു. മന്ദബുദ്ധികളായ ചിലര് മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ടെന്നും അവരുടെ ഉപദേശം കിട്ടിയാല്‍ കേരളം തകരുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീകാര്യത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് രൂക്ഷവിമര്‍ശനവുമായി സി.പി.ഐ ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.













