ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന്റെ 100 മീറ്ററില്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് സെമിഫൈനലില്‍. ആറാം ഹീറ്റ്‌സില്‍ ഒന്നാമനായി ഫിനിഷ് ചെയ്താണ് സെമിയില്‍ കടന്നത്.
തുടക്കം പിഴച്ചെങ്കിലും 10.07 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കാന്‍ ബോള്‍ട്ടിനായി. നൂറ് മീറ്ററിലെ മികച്ച സമയം കുറിച്ചത് മറ്റൊരു ജമൈക്കന്‍ താരം ജൂലിയന്‍ ഫോര്‍ട്ടെയാണ്. മൂന്നാം ഹീറ്റ്‌സില്‍ 9.99 സെക്കന്‍ഡില്‍ ഫോര്‍ട്ടെ ഒന്നാമനായി.

നൂറ് മീറ്ററില്‍ നിലവിലെ ലോക റെക്കോഡ് താരമായ ഉസൈന്‍ ബോള്‍ട്ടിന്റെ അവസാന ഓട്ടമത്സരമാണ് ഇത്.













