റഷ്യയിലെ സ്കോവ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തിൽ നാലു വിമാനങ്ങള്‍ തകര്‍ന്നു


റഷ്യയിലെ വടക്കുപടിഞ്ഞാറൻ നഗരമായ സ്കോവിലെ വിമാനത്താവളത്തില്‍ വൻ ഡ്രോണ്‍ ആക്രമണം. നാലു യാത്രാ വിമാനങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ആക്രമണത്തിനു പിന്നില്‍ യുക്രെയ്നാണെന്ന് റഷ്യ കുറ്റപ്പെടുത്തി.


എസ്തോണിയയുടെ അതിര്‍ത്തിക്കു സമീപത്തുള്ള സ്കോവിലെ വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് കനത്ത ആക്രമണം ഉണ്ടായത്. സൈനിക, സിവിലിയൻ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് ഈ വിമാനത്താവളം. യുക്രെയ്നില്‍നിന്ന് ഏകദേശം 600 കിലോമീറ്റര്‍ അകലെയാണ് സ്കോവ്.


പ്രതിരോധ മന്ത്രാലയം സ്കോവ് വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം പ്രതിരോധിക്കുകയാണെന്ന് പ്രദേശിക ഗവര്‍ണര്‍ മിഖായേല്‍ വെദര്‍നികോവ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. സ്ഫോടന ശബ്ദത്തിന്‍റെയും വൻതോതില്‍ പുക ഉ‍യരുന്നതിന്‍റെയും സൈറൻ മുഴങ്ങുന്നതിന്‍റെയും വിഡിയോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.



Sharing is Caring