ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി


ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടകള്‍ വാണ സ്ഥലത്ത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഭയമില്ല. നിയമവാഴ്ച ഉറപ്പാക്കിയെന്നും വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണ് സംസ്ഥാനമെന്നും മോദി അവകാശപ്പെട്ടു.ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി.


ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു. അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.




Sharing is Caring