പഞ്ചാബിൽ പടക്ക നി‍‍‍ർമ്മാണ ശാലയിലെ സ്ഫോടനത്തിൽ നാല് പേ‌‍ർ മരിച്ചു


പഞ്ചാബിൽ പടക്ക നി‍‍‍ർമ്മാണ ശാലയിൽ പൊട്ടിത്തെറി. സ്ഫോടനത്തിൽ നാല് പേ‌‍ർ മരിച്ചു. പഞ്ചാബിലെ ശ്രീ മുക്താർ
സാഹിബ് ജില്ലയിലെ ലംബി ഗ്രാമത്തിൽ പ്രവ‍ർത്തിക്കുന്ന പടക്ക നിർമ്മാണശാലയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അപകടത്തിൽ 25ലധികം ആളുകൾക്ക് പരിക്കേറ്റു. ചിലർ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായും സംശയം ഉണ്ട്. സ്ഫോടനത്തെത്തുടർന്ന് പരിക്കേറ്റവരെ ചികിത്സയ്ക്കായി എയിംസ് ബത്തിൻഡ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ സ്ഥിതി​ഗതികൾ വിലയിരുത്തുന്നതിനും പരിക്കേറ്റവരെ സഹായിക്കുന്നതിനും പൊലീസും അടിയന്തര സേവനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.




Sharing is Caring