സൈലന്റ്വാലി വനത്തിനകത്ത് നിന്ന് കാണാതായ വനംവകുപ്പ് ജീവനക്കാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

സൈലന്റ്വാലി വനത്തിനകത്ത് നിന്ന് മൂന്ന് ദിവസം മുമ്പ് കാണാതായ വനംവകുപ്പ് ജീവനക്കാരനെ ഇതുവരെ കണ്ടെത്താനായില്ല. വനത്തിലെ താത്ക്കാലിക വാച്ചറായ പുളിക്കാഞ്ചേരി രാജനെയാണ് കാണാതായത്. ഇയാളെ കണ്ടത്താന്‍ വനത്തിനകത്ത് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വനത്തിനകത്തെ സൈരന്ധ്രി ഫോറസ്റ്റ് ക്യാമ്പിന് സമീപത്ത് വെച്ചാണ് ഇയാളെ കാണാതായത്. ചൊവ്വാഴ്ച രാത്രി ഉറങ്ങാന്‍ പോയ രാജനെ അടുത്ത ദിവസം രാവിലെയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളുടെ ടോര്‍ച്ചും വസ്ത്രവും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം അഞ്ച് ടീമുകളിലായി 120പേര്‍ വനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.

തണ്ടര്‍ ബോള്‍ട്ട് ഉള്‍പ്പെടെ അഗളി പൊലീസും മണ്ണാര്‍ക്കാട് ആര്‍ആര്‍ടി, സൈലന്റ്വാലി ജീവനക്കാര്‍, ഇഡിസി അംഗങ്ങള്‍ എന്നിവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഇന്നും തിരച്ചില്‍ തുടരും. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന ആദിവാസി സംഘവും തിരച്ചിലില്‍ പങ്കുചേരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *