വിദേശ മദ്യവില്‍പ്പനശാലക്കെതിരെ നഗരസഭയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി

കൊയിലാണ്ടി.നഗരത്തില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വിദേശ മദ്യവില്‍പ്പനശാല സ്ഥാപിക്കുന്നതിനെതിരെ റസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നഗരസഭ ഓഫീസിനു മുന്നില്‍ സായാഹ്നധര്‍ണ്ണ നടത്തി.റെയില്‍വേ സ്റ്റേഷനു കിഴക്കു ഭാഗത്ത് സ്ഥാപിക്കുവാന്‍ നീക്കം നടക്കുന്ന വിദേശ മദ്യവില്‍പ്പനശാലക്കെതിരെ പ്രദേശത്തെ സമന്വയ,പ്രഭാത്,ദര്‍ശന,സേവന,സംഗമം,ആശ്രയ,പന്തലായനി സൗത്ത്,തേജസ്സ്,നിത്യാനന്ദ,സൗഹൃദം,ഉദയം എന്നീ റസിഡന്റ്‌സ് അസോസിയേഷനുകളാണ് സമരമുഖത്ത് വന്നിട്ടുള്ളത്.ഡോ.പി.എം.രാധകൃഷ്ണന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എല്‍.എസ്.ഋഷിദാസ് അദ്ധ്യത വഹിച്ചു.എം.എം.ശ്രീധരന്‍,പി.വി.വേണുഗോപാലന്‍,പി.മുത്തുകൃഷ്ണന്‍,കെ.വി.അശോകന്‍ എന്നിവര്‍ സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *