മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണം: വി.എസ് അച്യുതാനന്ദന്‍


തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റങ്ങളില്‍ നടപടി വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ദേവികുളം സബ് കലക്റ്ററെ മാറ്റേണ്ട കാര്യമില്ല.


അദ്ദേഹത്തെ അവിടെ തുടരാന്‍ അനുവദിക്കണമെന്നും മൂന്നാര്‍ ദൗത്യ സംഘം പരാജയമായിരുന്നെന്ന ചെന്നിത്തലയുടെ പ്രസ്താവന അപഹാസ്യമാണെന്നും വി.എസ് പ്രതികരിച്ചു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മൂന്നാര്‍ ദൗത്യ സംഘത്തെ നിയോഗിച്ചിരുന്നതും മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതും. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.




Sharing is Caring