ക്ലാസ് മുറിയില്‍ അധ്യാപിക അര്‍ധനഗ്‌നയായി ഡാന്‍സ് ചെയ്തു.ഫോണില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചു


കുട്ടികള്‍ പഠനകാലത്തു മാതാപിതാക്കളേക്കാള്‍ കൂടുതല്‍ സമയം ചെലവിടുന്നത് സ്‌കൂളിലാണ്. കുട്ടികളുടെ വഴികാട്ടിയായാണ് ഓരോ അധ്യാപകനും അധ്യാപികയും വിലയിരുത്തപ്പെടുന്നത്. അവര്‍ തന്നെ കുട്ടികളെ വഴിതെറ്റിച്ചാലോ. ഗുജറാത്തിലാണ് കുട്ടികളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിന് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തത്.


ഗുജറാത്തിലെ പോര്‍ബന്തറിലുള്ള ശാരദ വിദ്യാമന്ദിറിലാണ് രാജ്യത്തിനു തന്നെ അപമാനമുണ്ടാക്കുന്ന സംഭവം അരങ്ങേറിയത്. കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചതോടെയാണ് അധ്യാപികയുടെ തനിനിറം പുറത്തുവന്നത്. അധ്യാപിക തങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണിച്ചു തന്നിരുന്നതായി കുട്ടികള്‍ മാതാപിതാക്കളെ അറിയിച്ചു. സംഭവമറിഞ്ഞ് സ്‌കൂളിലെത്തിയ മാതാപിതാക്കള്‍ അധ്യാപികയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി.


അശ്ലീല ദൃശ്യങ്ങള്‍ കുട്ടികളെ കാണിച്ചതു മാത്രമല്ല അധ്യാപികയ്‌ക്കെതിരായ കുറ്റം. അര്‍ധനനഗ്‌നയായി ഇവര്‍ ക്ലാസ് മുറിയില്‍ നൃത്തം ചെയ്തതായും കുട്ടികള്‍ വെളിപ്പെടുത്തി. ഇവ പുറത്തു പറയുകയാണെങ്കില്‍ സ്‌കൂളില്‍ നിന്നു പുറത്താക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് പോലീസ് അധ്യാപികയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടി. നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളുമാണ് ഫോണില്‍ കണ്ടെത്തിയത്.

എന്നാല്‍ ആരോപണങ്ങളെല്ലാം അധ്യാപിക നിഷേധിച്ചു. സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അടക്കം സ്റ്റാഫുമാരില്‍ ഭൂരിഭാഗം പേരും തനിക്കെതിരാണെന്നും അവര്‍ പറഞ്ഞു. ഇതിനു മുമ്പും തനിക്കെതിരേ പല ആരോപണങ്ങളും ഉന്നയിക്കപ്പെട്ടിരുന്നെങ്കിലും ഒന്നു പോലും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഇവര്‍ വ്യക്തമാക്കി.



Sharing is Caring