14ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തിരശീല വീണു

14ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തിരശീല വീണു. മികച്ച കഥാചിത്രമായി ലിറ്റില്‍ വിങ്സ്. ഗീതിക നരംഗ് സംവിധാനം ചെയ്ത എ.കെ.എ-ക്കാണ് മികച്ച ലോങ് ഡോക്യുമെന്ററി പുരസ്‌കാരം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് ഇടം നല്‍കുന്നതില്‍ കേരളം മുന്നിലുണ്ടാകുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൈരളി തിയേറ്ററിലെ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു പതിനാലാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വച്ചിത്രമേളയുടെ കൊടിയിറക്കം. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് എതിരെ നില്‍ക്കുന്നവര്‍ക്ക് ഈ മേള അസ്വസ്ഥതയുണ്ടാക്കുമെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു.
തമിഴ് സംവിധായകന്‍ നവീന്‍ നിര്‍മിച്ച ലിറ്റില്‍ വിങ്‌സ് മികച്ച കഥാചിത്രത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ബോളിവുഡിലെ അപരന്മാരുടെ ജീവിതം പ്രമേയമാക്കിയ ചിത്രമാണ്. മികച്ച ലോങ് ഡോക്യുമെന്ററി പുരസ്‌കാരം നേടിയ എ.കെ.എ.

മേളയിലെ മികച്ച ഷോര്‍ട്ട് ഡോക്കുമെന്ററിക്കുള്ള പുരസ്‌കാരം മൈ സണ്‍ ആന്‍ഡ് ഹിസ് ഗ്രാന്‍ഡ് ഫാദര്‍ ,ന്യൂ ക്ലാസ്സ് റൂം എന്നീ ചിത്രങ്ങള്‍ പങ്കിട്ടു. അരുണ്‍ ,അഖിലേഷ് ,അനന്തു കൃഷ്ണ എന്നിവര്‍ സംവിധാനം ചെയ്ത ദി ബോയന്റ് ആണ്. മികച്ച ക്യാമ്പസ് ചിത്രം. ഹന്‍സാ തപ്ലിയാല്‍ ചെയര്‍പേഴ്‌സണായ ജൂറിയാണ് ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *