എനിക്ക് രോഗം വന്നപ്പോൾ മാനസികരോഗി എന്നുപറഞ്ഞ് കുറ്റപെടുത്തിയവർ കോഹ്‌ലിക്ക് രോഗം വന്നപ്പോൾ അവന്റെ കൂടെ നിൽക്കുന്നു; തുറന്നടിച്ച് ജൊനാഥൻ

15 വർഷം മുമ്പ് ഇംഇംഗ്ലീഷ് ബാറ്റിംഗ് നിരയിലെ പ്രധാന താരമായിരുന്നു ജൊനാഥൻ ട്രോട്ട് . സമ്മർദ്ദവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടർന്ന് ഓസ്‌ട്രേലിയയിലെ ആഷസ് പര്യടനത്തിൽ നിന്ന് അദ്ദേഹം പിന്മാറിയപ്പോൾ, അദ്ദേഹത്തിന്റെ കേസ് ഒറ്റപ്പെട്ടതായി കാണപ്പെട്ടു.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ ശ്രമം എളുപ്പമായിരുന്നില്ല. അദ്ദേഹം ഇപ്പോൾ അഫ്ഗാനിസ്ഥാൻ ടീമിന്റെ മുഖ്യ പരിശീലകനായി, ഏഷ്യാ കപ്പിൽ അഫ്ഗാൻ കളത്തിലിറങ്ങുന്നത് പോലെ പുതുമയും ഉന്മേഷവും ഉള്ളവനാണ്.

” എനിക്ക് ഈ രോഗം വന്ന സമയത്ത് ആർക്കു ഇതിനെക്കുറിച്ച് അധികം അറിയില്ലായിരുന്നു. മാനസികരോഗി എന്ന നിലയിൽ കുറ്റപ്പെടുത്തി. പക്ഷെ ആളുകൾക്ക് ഇപ്പോൾ കൂടുതൽ ഇതിനെക്കുറിച്ച് മനസിലായി. പ്രത്യേകിച്ച് കോഹ്‌ലിക്ക് ഒകെ ഇങ്ങനെ ഒരു അവസ്ഥ വന്നപ്പോൾ”

അടുത്തിടെ താൻ മനസികസമ്മർദ്ദങ്ങൾക്ക് അടിമപെട്ടെന്ന് കോഹ്ലി വെളിപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ടും ബാസ്ബോളും ഒകെ ചോദ്യങ്ങളിൽ വന്നപ്പോൾ പറഞ്ഞ മറുപടി ഇങ്ങനെ ‘ബാസ്‌ബോൾ’ എന്ന് പറയുന്നത് അൽപ്പം അനാദരവ് അല്ലെങ്കിൽ എളുപ്പമുള്ള കാര്യമാണെന്ന് ഞാൻ കരുതുന്നു. എന്നാൽ ഇംഗ്ലണ്ടിനായി ആ ചേസുകളിൽ നന്നായി കളിച്ച താരങ്ങൾക്കായിരിക്കണം ക്രെഡിറ്റ്. റോബ് കീക്ക് ബാസ്ബോൾ എന്ന പദം ഇഷ്ടമല്ലെന്ന് എനിക്കറിയാം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *