ഫാറ്റ് ബർണർ സപ്ലിമെന്റുകൾ

വ്യായാമം ചെയ്യാനും കഷ്ടപ്പെട്ട് ഡയറ്റ് ഒക്കെ എടുത്ത് വണ്ണം കുറയ്ക്കാനും സമയമില്ലാത്തവരാണോ നിങ്ങൾ? സപ്ലിമെന്റുകളിലൂടെ ശരീരഭാരം കുറയ്ക്കാനോ ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനോ ആലോചിക്കുന്നുണ്ടോ? അമിതമായ വ്യായാമം ചെയ്യാതെ തന്നെ നിങ്ങൾക്ക് കുറച്ച് അധിക കൊഴുപ്പ് എരിച്ചുകളയാനും ഫിറ്റായി കാണാനും ആരോഗ്യത്തോടെ ഇരിക്കാനും കഴിയുന്ന ചില ജനപ്രിയ ഫാറ്റ് ബർണറുകളുണ്ട്.

വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിൽ മാറ്റം വരുത്താതെയും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. അങ്ങനെയുള്ളപ്പോൾ ദൈനംദിന ഭക്ഷണത്തിൽ ചില സപ്ലിമെന്റുകൾ ചേർക്കേണ്ടിവരും. കൊഴുപ്പ് വേഗത്തിൽ കത്തിക്കാൻ നിങ്ങളെ സഹായിക്കുന്ന ഏറ്റവും ജനപ്രിയമായ ചില ന്യൂട്രോസ്യൂട്ടിക്കൽസിനെ പരിചയപ്പെടാം.

സിന്യൂ ന്യൂട്രീഷൻസ് നാച്വറൽ ഫാറ്റ് ബർണർ

ഇന്ത്യൻ വിപണിയിൽ വളരെ പ്രചാരമുള്ള ഒന്നാണിത്. ഗ്രീൻ ടീ, ഗ്രീൻ കോഫി, ഗാർസീനിയ കംബോജിയ എക്സ്ട്രാക്‌റ്റുകൾ എന്നിവയുടെ സംയോജനമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഈ ഘടകങ്ങൾ സ്വാഭാവികമായും ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയാൻ പ്രവർത്തിക്കുന്നു. വിശപ്പ് നിയന്ത്രിക്കുന്നതിലൂടെ ഭാരം വർധിക്കാതിരിക്കാനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരകോശങ്ങളെ ആരോഗ്യകരവും സജീവവുമാക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടം കൂടിയാണ്. ഡോസേജിനായി, നിങ്ങൾക്ക് പായ്ക്ക് റഫർ ചെയ്യാം. അല്ലെങ്കിൽ നിങ്ങളുടെ ഫിറ്റ്നസ് വിദഗ്ധൻ നിർദ്ദേശിച്ച പ്രകാരം എടുക്കാം, കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പിൽ വ്യത്യാസം കാണാം.

ഹെൽത്ത് വിറ്റ് കീറ്റോ ഫാറ്റ് ബർണർ കാപ്സ്യൂൾ

ഹെൽത്ത്‌വിറ്റിന്റെ ഈ കാപ്‌സ്യൂളുകൾ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുകയും മറ്റ് പോഷക ഘടകങ്ങളിലൂടെ ശരീരത്തിന് ഊർജം നൽകുകയും ചെയ്യുന്ന കീറ്റോ മെക്കാനിസത്തിൽ പ്രവർത്തിക്കുന്നവയാണ്. ഇത് ശരിരത്തിലെ മെറ്റബോളിസത്തിന്റെ നിരക്കിന് നല്ല ഉത്തേജനം നൽകുന്നു. കൂടാതെ സോയ രഹിതവും ഗ്ലൂറ്റൻ രഹിതവുമായ ഉൽപ്പന്നമാണിത്.ഇത് മിക്കവാറും എല്ലാവർക്കുന്നതാണെന്നും കമ്പനി അവകാശപ്പെടുന്നു.നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയുന്നതിനൊപ്പം, ഈ സപ്ലിമെന്റ് ശരീരത്തിന് നല്ല ഊർജ്ജസ്രോതസ്സായി മാറുകയും ചെയ്യുന്നു.

മസിൽടെക് ഹൈഡ്രോക്സികട്ട് ഹാർഡ്കോർ നെക്സ്റ്റ് ജെൻ കാപ്സ്യൂൾ

മസിൽ ടെക്കിന്റെ ഈ ക്യാപ്‌സ്യൂളുകൾ രണ്ട് ഫ്ലേവറുകളിൽ ലഭ്യമാണ്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഈ ക്യാപ്‌സ്യൂളുകളിലെ പ്രധാന ഘടകം ഗ്രീൻ കോഫിയാണ്. മനുഷ്യ ശരീരത്തിലെ മസ്തിഷ്‌ക കോശങ്ങൾ ചാർജ് ചെയ്യുന്നതിലൂടെ മാനസികമായ ഫോക്കസ് വർദ്ധിപ്പിക്കാനും ഈ ക്യാപ്‌സ്യൂളുകൾ സഹായിക്കും. ഈ ക്യാപ്‌സ്യൂളുകളുടെ അളവ് വ്യായാമം ചെയ്യുന്ന പതിവും കൊഴുപ്പിന്റെ അളവും അനുസരിച്ച് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യത്യാസപ്പെട്ടിരിക്കും. അതിനാൽ ഉപയോഗിക്കുന്നതിന് മുമ്പ് വിദഗ്ദാഭിപ്രായം തേടുന്നത് നല്ലതാണ്.

മസിൽബ്ലേസ് ഫാറ്റ് ബർണർ

ഗ്രീൻ ടീ, മുന്തിരി വിത്തുകൾ, ഗാർസീനിയ കംബോജിയ, പൈപ്പർ നൈഗ്രം എന്നിവയുടെ സത്തിൽ നിന്നാണ് മസിൽബ്ലേസിന്റെ ഈ ഫാറ്റ് ബർണർ ക്യാപ്‌സ്യൂളുകൾ നിർമ്മിക്കുന്നത്. ശരീരത്തിലെ മെറ്റബോളിസത്തിന്റെ നിരക്ക് വർദ്ധിപ്പിക്കാൻ ഈ സത്തുകൾ സഹായിക്കുന്നു. ഈ ക്യാപ്‌സ്യൂളുകൾ മെറ്റബോളിസം നിരക്ക് മെച്ചപ്പെടുത്തുന്നതിനാൽ, കൂടുതൽ സമയം ഊർജ്ജസ്വലതയും പൂർണ്ണതയും അനുഭവപ്പെടും.ഇത് പ്രധാന ഭക്ഷണത്തിനിടയിൽ അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയുകയും ചെയ്യും. ഈ ക്യാപ്‌സ്യൂളുകൾ ശരീരത്തിലെ കൊഴുപ്പ് കത്തുന്ന നിരക്ക് വർദ്ധിപ്പിക്കുകയും പതിവ് വ്യായാമ മുറകൾ പിന്തുടരുമ്പോഴും വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

ഹിമാലയ വെൽനസ് പ്യുവർ ഹെർബ്സ് വൃക്ഷംല വെയ്റ്റ് വെൽനസ് ടാബ്‌ലെറ്റ്

ആയുർവേദത്തിലൂടെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരാണെങ്കിൽ ഹിമാലയ വെൽനസിന്റെ ഈ ടാബ്‌ലെറ്റുകൾ വിശ്വസിക്കാൻ കഴിയുന്ന സപ്ലിമെന്റാണ്. ഈ ടാബ്‌ലെറ്റുകൾ കമ്പനിയുടെ ഫിറ്റ്‌നസ് വിദഗ്ധൻ നിർദ്ദേശിച്ച പ്രകാരം 14 വയസ്സിന് മുകളിലുള്ള മിക്കവാറും എല്ലാവർക്കും കഴിക്കാമെന്ന് ഉൽപ്പന്ന പാക്കേജിംഗ് പറയുന്നു. ഈ ഗുളികകളിൽ ഹൈഡ്രോക്സിസിട്രിക് ആസിഡ് (എച്ച്സിഎ) അടങ്ങിയ വൃക്ഷംല പഴത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ട്. ഈ ആസിഡ് നിങ്ങളുടെ കൊഴുപ്പിന്റെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കുന്നു.ശരിയായ ഭാരം നിലനിർത്തുകയും വിശപ്പ് നില ആരോഗ്യകരമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഈ ഗുളികകൾ കൊഴുപ്പ് സംഭരിക്കാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവ് കുറയ്ക്കും.

ശരീരഭാരം കുറയ്ക്കാനുള്ള സപ്ലിമെന്റുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ഈ ഉൽപ്പന്നങ്ങളുടെ സാധ്യതകളും അപകടസാധ്യതകളും ഒരു ആരോഗ്യ വിദഗ്ദനുമായി ചർച്ച ചെയ്യുന്നത് നല്ലതായിരിക്കും. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, കരൾ അല്ലെങ്കിൽ ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള രോഗാവസ്ഥകൾ ഉള്ളവർ ഇത് പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ്. മേൽപറഞ്ഞ സപ്ലിമെന്റുകളെല്ലാം ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലും മെഡിക്കൽ സ്റ്റോറുകളിലും ലഭ്യമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *