പ്രശസ്ത ഗായിക അമൃത സുരേഷ് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി

പ്രശസ്ത ഗായിക അമൃത സുരേഷ് യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി . ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാല്‍ നിന്നും താരം യു.എ.ഇ ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി .

നേരത്തെ മലയാളം ഉള്‍പ്പെടെ നിരവധി ചലച്ചിത്ര സംഗീത മേഖലയില്‍ നിന്നും വലിയൊരു വിഭാഗം താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത് ഇ.സി.എച്ഛ് ഡിജിറ്റല്‍ മുഖേനയായിരുന്നു .വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.

പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്ബോള്‍ പുതുക്കി നല്‍കുകയും ചെയ്യും.പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *