വേള്‍ഡ് വൈഡ് കളക്ഷനില്‍ 40 കോടി കടന്ന് ‘മാളികപ്പുറം’

വേള്‍ഡ് വൈഡ് കളക്ഷനില്‍ കോടി കടന്ന് ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’. പലയിടങ്ങളിലും സിനിമയ്ക്ക് ഹൗസ്ഫുള്‍ ഷോകള്‍ ഉണ്ട്.എക്സ്ട്രാ ഷോ നടത്തിയ സ്ഥലങ്ങളുമുണ്ട്. കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചുവരികയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കര്‍ ആണ് മാളികപ്പുറത്തിന്റെ സംവിധായകന്‍. സിനിമയുടെ ചിത്രീകരണ ലൊക്കേഷനില്‍ പന്തളം രാജകുടുംബം സന്ദര്‍ശനം നടത്തിയിരുന്നു.

മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്.

അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

സംഗീതം- രഞ്ജിന്‍ രാജ്, ക്യാമറാമാന്‍- വിഷ്ണു നാരായണന്‍ നമ്ബൂതിരി. പ്രേക്ഷകശ്രദ്ധ നേടിയ പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *