ഇന്‍ബോക്‌സ് വൈറസ്, നിങ്ങളുടെ ഫെയ്‌സ്ബുക്കിനെ തിന്നും!


നിങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നതായാളാണെങ്കില്‍ ഈ വൈറസ് നിങ്ങളെ തേടിയെത്താതിരിക്കില്ല. നിങ്ങളുടെ തന്നെ പ്രൊഫൈല്‍ ചിത്രം വച്ച് ‘നിങ്ങളുടെ വീഡിയോ കാണാം’ എന്ന വരികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സന്ദേശം ഏതു നിമിഷവും ഇന്‍ബോക്‌സിലെത്താം. ഈ മെസേജ് നിങ്ങള്‍ സ്ഥിരം ചാറ്റ് ചെയ്യുന്ന ഫ്രണ്ടില്‍ നിന്നോ അടുത്ത സുഹൃത്തുക്കളില്‍ നിന്നോ അല്ലെങ്കില്‍ തീരെ ചാറ്റ് ചെയ്യാത്തവരില്‍ നിന്നോ ആവാം. കണ്ടാല്‍ ഉടന്‍ ക്ലിക്ക് ചെയ്യാന്‍ തോന്നുന്ന രീതിയിലായിരിക്കും മെസേജിന്റെ വരവ്.fb-virusവൈറസിന്റെ വരവ് ഇങ്ങനെ


ജാഗ്രതൈ!!!, ഈ വൈറസില്‍ ക്ലിക്ക് ചെയ്തവരുടെ ഫെയ്‌സ്ബുക്കിലെ മുഴുവന്‍ വിവരങ്ങളും നഷ്ടപ്പെട്ടു. ഇതുവരെ ചെയ്ത പോസ്റ്റുകളും ഷെയര്‍ ചെയ്തതും അങ്ങനെ എല്ലാം. ഇതുകൊണ്ടൊന്നും വൈറസ് പണി നിര്‍ത്തില്ല. നിങ്ങളുടേതെന്ന രീതിയില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അവരുടെ പ്രൊഫൈല്‍ ചിത്രവും വച്ച് സമാനമായ മെസേജ് പോയിക്കൊണ്ടിരിക്കും. അവരും ക്ലിക്കിയാല്‍ പിന്നെ അവര്‍ക്കും പണി കിട്ടും.


ഇപ്പോള്‍ നിരവധി പേരാണ് പ്രൊഫൈല്‍ ചിത്രം വച്ചുള്ള വൈറസിന്റെ പിടിയിലായിരിക്കുന്നത്. ഇതു കൂടാതെ മറ്റു നിരവധി രീതികളിലും ഇന്‍ബോക്‌സ് വൈറസ് പരക്കുന്നുണ്ട്. അല്‍ഭുതപ്പെടുത്തുന്ന വീഡിയോ കാണാം, നിങ്ങള്‍ കണ്ടിരിക്കേണ്ട വീഡിയോ തുടങ്ങിയ വാക്കുകളോടെ വരുന്ന സന്ദേശ വൈറസുകളുമുണ്ട്.

വൈറസ് ബാധിച്ചെന്നു കണ്ടാല്‍ കംപ്യൂട്ടര്‍ മൊത്തത്തില്‍ സ്‌കാന്‍ ചെയ്യണം. അല്ലെങ്കില്‍ കംപ്യൂട്ടറിലേക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.facebook-virus



Sharing is Caring