ഹൈക്കോടതിയില്‍ മാധ്യമവിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ്


ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ലെന്നും കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുസംബന്ധിച്ച് എഡിറ്റര്‍മാരുമായി നടത്തിയ ചര്‍ച്ചയിലെ ധാരണയ്ക്ക് മാറ്റമില്ലെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറല്‍ സി.പി സുധാകര പ്രസാദ് പറഞ്ഞു.


ഹൈക്കോടതിയിലെ മാധ്യമവിലക്കുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ച് അഡ്വക്കേറ്റ് ജനറല്‍ ഇന്നലെ ചീഫ് ജസ്റ്റിസ് മോഹന്‍ എം. ശാന്തനഗൗഡറെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു




Sharing is Caring