വാഹനപ്രേമികള്‍ക്കായി കാറുകളുടെ വന്‍ശേഖരവുമായി വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോ

വടകര:ചരിത്ര സ്മാരകങ്ങളും വ്യക്തികളും ചരിത്രത്തില്‍ ഇടം നേടിയതുപോലെ ചരിത്രസ്മാരകങ്ങളുടെ കൂട്ടത്തില്‍ ഇടം നേടിയ ഒന്നാണ് അവരുപയോഗിച്ച വാഹനങ്ങളും. അത്തരം വാഹനങ്ങളെ കാണണ്ണമെന്നും അറിയണമെന്നും ആഗ്രഹിച്ചവരാണ് നമ്മള്ളില്‍ പലരും.പ്രമുഖ വ്യക്തികളുടെ വാഹനങ്ങളെന്നും ന്യൂജനറേഷന്‍കാര്‍ക്കിടയില്‍ ചര്‍ച്ച വിഷയമാണ്. അത്തരത്തിലുള്ള ചര്‍ച്ചയ്ക്ക് വഴി ഒരുക്കുകയാണ് ഇന്റര്‍ നാഷണല്‍ എക്‌സ്‌പോ.ചരിത്ര താളുകളില്‍ ഇടം നേടിയ വാഹനങ്ങളുടെ ശേഖരം തന്നെയാണ് വടകര ഇന്റര്‍ നാഷണല്‍ എക്‌സ്‌പോയില്‍ ഒരുക്കിയിട്ടുള്ളത്.നമ്മളില്‍ പലരും ഒന്ന് കാണാന്‍ ആഗ്രഹിച്ചിരുന്ന വ്യക്തികളുടെ വാഹനങ്ങളെ നിങ്ങള്‍ക്ക് അവിടെ കണ്ട് ആസ്വദിക്കാന്‍ കഴിയും.

രാജ കൊട്ടാരങ്ങളില്‍ ഉപയോഗിച്ചതും വര്‍ഷങ്ങളോളം പഴക്കമുള്ള കാറുകളുടെ ശ്രേണി തന്നെയുണ്ട് എക്സ്പോയില്‍.മൈസൂര്‍ മഹരാജാവായിരുന്ന ജെ ചാമരാജ വഡയാര്‍ ഉപയോഗിച്ച DODGE BROTHERS SENIOR 6 1928 മോഡല്‍ കാര്‍ വടകരയില്‍ എത്തി. മാത്രമല്ല ഇന്ത്യയിലെ ഏക കാറുകളില്‍ ഒന്നായ ROLLS ROYCE KIT CAR എക്സ്പോയില്‍ തലയെടുപ്പോടെ നില്‍ക്കുന്നു. അതോടൊപ്പം തന്നെ നിലവില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച രണ്ടുകാറുകളില്‍ ഒന്നായ MINI COOPERS CONVERTIBLE (white)കാറിനെയും എക്സ്പോയില്‍ കാണാന്‍ സാധിക്കും.അമേരിക്കയിലെ മ്യൂസിക് കാറുകളുടെ കൂട്ടത്തിലെ കേമനും വടകരയില്‍ എത്തിയിട്ടുണ്ട്.രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷകാരുപയോഗിച്ച ബൈക്കും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. വിപ്ലവകാരന്‍ ഹിറ്റ്ലര്‍ ആദ്യമായി ഡിസൈന്‍ ചെയ്ത കാര്‍ VW BEETLE യും നിങ്ങളെയും കാത്ത് എക്സ്പോയില്‍ തലയെടുപ്പോടെ നില്‍പ്പുണ്ട്.കാര്‍ നിര്‍മ്മാതാവായ ഹെന്റി ഫോര്‍ഡ് നിര്‍മ്മിച്ച ആദ്യ കാറായ WHITE FORD MODEL A യും ലോകത്തിലെയും ഇന്ത്യയുടെയും വിവിധ ഭാങ്ങളില്‍ നിന്നുള്ള നിരവധി വാഹനങ്ങളും ചരിത്രത്തില്‍ ശ്രദ്ധയാകര്‍ഷിച്ച വാഹനങ്ങളും എക്സ്പോയില്‍ എത്തുന്നുണ്ട്. . നിരവധി കാലപ്പഴക്കം എത്തിയ വാഹനങ്ങളെ നിങ്ങള്‍ക്ക് നിങ്ങളുടെ തൊട്ടടുത്തു നിന്നും കാണാന്‍ സാധിക്കും. ചരിത്രം പഠിക്കുന്നവര്‍ക്കും, വിദ്യാര്‍ഥികള്‍ക്കും ഏറെ പ്രയോജന കരമായിരിക്കും എക്സ്പോയിലെ ഈ കാഴ്ച വിരുന്ന്.

വടകരയില്‍ ഏപ്രില്‍ ആറുമുതല്‍ ഇരുപത്തി ഒന്‍പതുവരെയാണ് ഈ കാഴ്ച വസന്തം ഒരുക്കിയിട്ടുള്ളത്.മാത്രമല്ല ഇതോടപ്പം നിരവധി സ്റ്റാളുകളും, അമ്യൂസ്‌മെന്റ് പാര്‍ക്കുകളും, വിവിധ ഷോകളും വടകര ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍ കാണാം. അവധിക്കാലം ആഘോഷമാക്കാനായി ഇന്റര്‍നാഷണല്‍ എക്‌സ്‌പോയില്‍ എത്തൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *