എയര്‍ ഇന്ത്യയുടെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസിന് തുടക്കമായി


കൊച്ചി:എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കൊച്ചി-സിംഗപ്പൂര്‍ സര്‍വീസ് തുടങ്ങി. ഈ റൂട്ടില്‍ ആദ്യമായാണ് ഇന്ത്യന്‍ കമ്പനിയുടെ സര്‍വീസ്. കൊച്ചിയില്‍ നിന്നു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണു സര്‍വീസ്.ഐഎക്‌സ് 484 വിമാനം രാവിലെ 10.40നു പുറപ്പെട്ട്, പ്രാദേശിക സമയം വൈകിട്ട് ഏഴിനു സിംഗപ്പൂരെത്തും. തിരികെ ഐഎക്സ് 483 രാത്രി 8.10നു പുറപ്പെട്ട് 11.45 നു കൊച്ചിയിലെത്തും. 189 സീറ്റുളള ബോയിങ് 737 -800 വിമാനമാണ് ഉപയോഗിക്കുന്നത്.ചെന്നൈ വഴിയാണ് യാത്രയെങ്കിലും ചെന്നൈയില്‍ നിന്ന് കൊച്ചിക്കും കൊച്ചിയില്‍ നിന്ന് ചെന്നൈയ്ക്കും ടിക്കറ്റ് നല്‍കില്ല. 18000 രൂപ മുതല്‍ 30000 രൂപ വരെ ചാര്‍ജ് ഈടാക്കുന്നുണ്ട്. സീസണ്‍ സമയങ്ങളില്‍ നിരക്കില്‍ മാറ്റം വരും.




Sharing is Caring