നല്ല കഥകളുള്ള സിനിമകൾക്കും ശോഭിക്കാന്‍ കഴിയുന്നില്ല; നവാസുദ്ദീന്‍ സിദ്ദിഖി

ഇന്ത്യന്‍ സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ തിരുത്തികുറിച്ച പ്രകടനം കാഴ്ച്ചവെച്ച നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി്. ലോകോത്തര നിലവാരമുള്ള പ്രകടനം വിവിധ സിനിമകളിലൂടെ അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ സീരിയസ് മെന്നിലെ പ്രകടനത്തിലൂടെ എമ്മി അവാര്‍ഡില്‍ മികച്ച നടന്‍ വിഭാഗത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട് നവാസുദ്ദീന്‍ സിദ്ദിഖി.

ഇപ്പോഴിതാ നല്ല ഉള്ളടക്കമുള്ള സിനിമകള്‍ ഉണ്ടാക്കാന്‍ നല്ല ആളുകളും ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയുടെ കഥയാണോ അവതരിപ്പിക്കുന്ന അഭിനേതാക്കളാണോ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന ചോദ്യത്തിന് രണ്ടും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്നാണ് നവാസുദ്ദീന്‍ മറിച്ചൊന്നും ചിന്തിക്കാതെ പറഞ്ഞത്.

ഒരുപാട് നല്ല കഥകളുള്ള സിനിമകള്‍ ഇവിടെയുണ്ടാകാറുണ്ട്. പക്ഷെ ഒന്നിനും ശോഭിക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം അതിന് കാരണം സംവിധായകരുടേയും അഭിനേതാക്കളുടെയും തെരഞ്ഞെടുപ്പിലെ പാളിച്ചകളാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭിനേതാക്കളോ സംവിധായകരോ നന്നല്ലെങ്കില്‍ ഉള്ളടക്കത്തിന് അര്‍ഥമില്ലാതാകും. ‘ഉള്ളടക്കം എത്ര മികച്ചതാണെങ്കിലും… അഭിനേതാവോ സംവിധായകനോ നന്നല്ലെങ്കില്‍ ഉള്ളടക്കത്തിന് അര്‍ഥമില്ലാതാകും. ‘ഒരു നല്ല ഉല്‍പന്നം ഉണ്ടാക്കാന്‍ അതിന് ചേരുന്ന നല്ല ആളുകള്‍ ആവശ്യമാണ്’ അദ്ദേഹം പറഞ്ഞു.

മനു ജോസഫ് എഴുതിയ സീരിയസ് മെന്‍ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരിയസ് മെന്‍ ഒരുക്കിയത്. സുധീര്‍ മിശ്രയായിരുന്നു സിനിമ സംവിധാനം ചെയ്തത്. അയ്യന്‍ മണി എന്ന ഇന്ത്യയിലെ ഒരു മധ്യവര്‍ഗ കുടുംബത്തിന്റെ പ്രതിനിധിയായാണ് നവാസുദ്ദീന്‍ ചിത്രത്തില്‍. പത്തു വയസുള്ള തന്റെ മകനെ പ്രശസ്തനാക്കാന്‍ ഒരു അച്ഛന്‍ ചെയ്യുന്ന അസാധാരണ കാര്യങ്ങളിലൂടെ നീങ്ങുന്ന ചിത്രമാണ് സീരിയസ് മെന്‍. ഭാവേഷ് മണ്ഡലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നവാസൂദ്ദീന്‍ സിദ്ധിഖിക്ക് പുറമെ ഇന്ദിര തിവാരി, നാസര്‍, അക്ഷത് ദാസ്, സഞ്ജയ് നര്‍വേക്കര്‍, ശ്വേത ബസു പ്രസാദ് തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *