കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു

യുപി ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകര്‍ക്കുമേല്‍ വാഹനം ഇടിച്ചുകയറ്റി കൊന്ന സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ട് കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് നാല് കര്‍ഷകരുള്‍പ്പെടെ ഒന്‍പതുപേര്‍ക്കുനേരെ കാറിടിച്ചുകയറ്റിയത്. ആശിഷ് മിശ്ര അറസ്റ്റിലായതോടെ അജയ് മിശ്രയെ പുറത്താക്കണമെന്നാണ് കര്‍ഷകുടെ ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം സമാധാനപൂര്‍ണമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. ഏറെ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അജയ് മിശ്രയുടെ രാജിയില്ലാതെ കര്‍ഷകര്‍ക്ക് നീതികിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റിലായി. ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *