ഇസാഫ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ആരംഭിച്ചു

    ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റീന കെ.ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ക്രിസ്തുദാസ്, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ സമീപം

തൃശൂര്‍: ലോക രോഗപ്രതിരോധ വാരത്തിന്റെ ഭാഗമായി ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് തിങ്കളാഴ്ച തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ ആരംഭിച്ചു. വാക്സിൻ നമ്മെ ഒരുമിപ്പിക്കുന്നു എന്ന ആശയം മുൻനിർത്തിയാണ് ഇസാഫ് ബാങ്ക് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കാന്‍ കോവിന്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം. ആരോഗ്യപ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ സൗജന്യ കോവിഡ് വാക്സിനേഷന്‍ ക്യാമ്പ് പൂര്‍ണമായും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ 9 മുതൽ 4 വരെ നടക്കുന്ന ക്യാമ്പിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റീന കെ.ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ക്രിസ്തുദാസ്, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ പങ്കെടുത്തു. ഈ മഹാമാരിക്കാലത്തെ പ്രതികൂല സാഹചര്യങ്ങളിലും ജനങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഇസാഫ് ബാങ്ക് സംഘടിപ്പിച്ചു വരുന്നുണ്ട്.

Photo caption: ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റീന കെ.ജെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസാഫ് സൊസൈറ്റി ഡയറക്ടര്‍ ക്രിസ്തുദാസ്, ഇസാഫ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ സമീപം

Spread the love

Leave a Reply

Your email address will not be published. Required fields are marked *