മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ ആസൂത്രിതമെന്ന് ഇലക്ഷൻ കമ്മിഷൻ.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് വൈകുന്നു. നൂറോളം വാര്‍ഡുകളില്‍ വോട്ടെടുപ്പ് ഇനിയും ആരംഭിച്ചിട്ടില്ല. അമ്പതോളം കേന്ദ്രങ്ങളിലാണ് തകരാര്‍ ആദ്യം ശ്രദ്ധിച്ചത്. എന്നാല്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍നിന്നു തകരാര്‍ വാര്‍ത്ത കേട്ടതോടെ കമ്മീഷന്‍ അന്വേഷണം നടത്തുകയായിരുന്നു. വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായിരുന്നെന്നു കമ്മീഷന്‍ സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം ജില്ലാ കളക്ടറില്‍നിന്നും ജില്ലാ പൊലിസ് മേധാവിയില്‍നിന്നും അടിയന്തരപ്രാധാന്യത്തോടെ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.ലീഗ്-കോണ്‍ഗ്രസ്് സൗഹൃദ മത്സരം നടക്കുന്ന വാര്‍ഡുകളിലാണ് യന്ത്രങ്ങളില്‍ തകരാറു കണ്ടെത്തിയത്.പെരിന്തല്‍മണ്ണ നഗരസഭ സിപിഐഎമ്മിന്റെ ശക്തി കേന്ദ്രമാണ്. അതുപോലെതന്നെ ഇടതു പക്ഷം ഭരിക്കുന്ന വാഴയൂര്‍, കരുളായി, ആതവനാട്, പുലാമന്തോള്‍ പഞ്ചായത്തുകളിലും കഴിഞ്ഞതവണ ഭരണം എല്‍ഡിഎഫിനായിരുന്നു.












