കനത്ത മഴ; ബൂത്തുകളില്‍ വെള്ളം കയറി


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കുമ്പോള്‍ വിവിധ ജില്ലകളില്‍ പെയ്യുന്ന കനത്ത മഴ ആശങ്ക സൃഷ്ടിക്കുന്നു.എറണാകുളം, പാലക്കാട്, പത്തനംതിട്ട, തൃശൂര്‍ എന്നീ ജില്ലകളില്‍ ഇന്നലെ രാത്രി ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്.കനത്ത മഴയെത്തുടര്‍ന്ന് അട്ടപ്പാടിയിലെ ആറു പോളിങ് ബൂത്തുകള്‍ ഒറ്റപ്പെട്ടു. ഭവാനി പരഗയാര്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കിണറ്റുകര, പുതിയാര്‍, ഇടയാര്‍, മേലെതൊടുക്കി, തുടങ്ങിയ സ്ഥലങ്ങളാണ് ഒറ്റപ്പെട്ടത്.




Sharing is Caring