പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 57 സീറ്റുകളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ പശ്ചിമ ബംഗാളിനോട് ചേര്‍ന്ന സീമാഞ്ചല്‍ മേഖലയിലെ 24 സീറ്റും ഉള്‍പ്പെടും. മാവോവാദി സ്വാധീന കേന്ദ്രങ്ങളായ സിമ്രി ഭക്ത്യാപുര്‍, സഹര്‍സ ജില്ലയിലെ മഹിസിനി എന്നിവിടങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയാണ് വോട്ടെടുപ്പ്. മറ്റ് മണ്ഡലങ്ങളിലെല്ലാം വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിക്കാണ് അവസാനിക്കുക.827 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.












