ലാഹോറില്‍ ഫാക്ടറി തകര്‍ന്ന് 16 മരണം


പാകിസ്താനിലെ ലാഹോറില്‍ നിര്‍മാണത്തിലിരുന്ന നാലു നിലയുള്ള ഫാക്ടറി കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. എഴുപത് പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്.
ലാഹോറിലെ സുന്ദര്‍ വ്യവസായ പാര്‍ക്കിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ നാലാം നിലയില്‍ തൊഴിലാളികള്‍ നിര്‍മാണപ്രവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്.മൂന്ന് നിലകള്‍ നിര്‍മിക്കാന്‍ മാത്രമാണ് കെട്ടിട ഉടമയ്ക്ക് അനുമതി ലഭിച്ചത്.




Sharing is Caring