മുംബൈയിൽ കടലിൽ ഹെലികോപ്ടർ തകർന്നു വീണു; രണ്ട് പൈലറ്റുമാരെ കാണാതായി

മുംബൈ: മുംബൈ തീരത്ത് അറബിക്കടലിൽ പവൻഹാൻസ് ഹെലികോപ്ടർ തകർന്ന് മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി.അപകട സമയത്ത് പൈലറ്റുമാർ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ. മുംബൈ ഹൈ സൗത്ത് എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്ന ഹെലികോപ്ടറാണ് തകർന്നത്. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഈശോ സാമുവൽ ആണ് കാണാതായ മലയാളി.അപകട കാരണം അറിയില്ലെന്ന് ഒഎൻജിസി ഡയറക്ടർ ടി.കെ സെൻഗുപ്ത അറിയിച്ചു. കാണാതാവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *