ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുരൂപമായി കരടു വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സൂചന. കേന്ദ്ര വനംപരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലിയുമായും സോണിയ ഗാന്ധിയും പ്രധാനമന്ത്രിയും നിയമമന്ത്രി കപില്‍ സിബലുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കളുടെ തിരക്കിട്ട ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.
കത്തോലിക്കാ സഭയ്ക്കും കേരളാ കോണ്‍ഗ്രസിനും വഴങ്ങി ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചിരുന്നെങ്കിലും വിജ്ഞാപനം പുറപ്പെടുവിച്ചില്ലെങ്കില്‍ യു.ഡി.എഫ് വിടുമെന്ന് കേരളാ കോണ്‍ഗ്രസും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് കത്തോലിക്കാ സഭയും നല്‍കിയ മുന്നറിയിപ്പ് കണക്കിലെടുത്താണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. വിജ്ഞാപനം പരിസ്ഥിതി വകുപ്പില്‍നിന്ന് നിയമമന്ത്രാലയത്തിലെത്തിയതായി ചെന്നിത്തല പറഞ്ഞു.