കൊച്ചി: കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്ന ഷീല ദീക്ഷിതിനെ പരിഹസിച്ച് നടി റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേരളത്തിലെ വനിതാ മാധ്യമപ്രവര്‍ത്തകരെ ജാഗ്രത. ഷീല ദീക്ഷിത് വരുന്നു. നിങ്ങള്‍ക്ക് വൈകീട്ട് അറു മണിയോടെ വീടണയേണ്ടിവരും എന്നാണ് റിമയുടെ പരിഹാസക്കുറിപ്പ്.
അപ്പത്തന്നെ ഞമ്മളെ പി.ഡബ്ലുഡി വിളിച്ച് കയ്യോടെ കേരളം ഗവര്‍ണറാക്കി എന്ന അടിക്കുറിപ്പോടെ ഷീലയെ ഗവര്‍ണറായി നിയമിച്ചുവെന്ന് പത്രവാര്‍ത്തയ്‌ക്കൊപ്പമാണ് റിമ അവരെ കളിയാക്കിക്കൊണ്ട് കുറിപ്പിട്ടത്.
ദില്ലിയില്‍ പെണ്‍കുട്ടി കൂട്ടബലാംത്സംഗത്തിന് ഇരയായ സംഭവത്തിനുശേഷം സ്ത്രീകള്‍ ജോലി കഴിഞ്ഞ് ആറുമണിയോടെ വീട്ടില്‍ പോവണമെന്ന ഷീല ദീക്ഷിതിന്റെ അഭിപ്രായപ്രകടനമാണ് റിമയെ ചൊടിപ്പിച്ചത്.