ദില്ലി: ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കടത്തിവെട്ടി വിരാട് കോ്‌ലിയുടെ ഇന്ത്യന്‍ പ്രണയകഥ. വിദേശപര്യടനങ്ങളിലെ തോല്‍വി ധോണിയുടെ മാര്‍ക്കറ്റ് ഇടിച്ച സമയത്താണ് കോലിയുടെ കുതിച്ചുകയറ്റം.
ഏഷ്യാകപ്പില്‍ നിന്നുള്ള ധോണിയുടെ അവസാനനിമിഷത്തെ പിന്മാറ്റവും പുതിയ നായകനെന്ന നിലയില്‍ ബംഗ്ലാദേശിനെതിരായ കോലിയുടെ സെഞ്ച്വറി പ്രകടനവുമാണ് ഗൂഗിള്‍ സെര്‍ച്ചിലെ പുതിയ ട്രെന്‍ഡിനു കാരണമെന്ന് ഗൂഗിള്‍ നടത്തിയ പഠനം തെളിയിക്കുന്നു.
കഴിഞ്ഞ 30 ദിവസത്തിനിടെ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരയപ്പെട്ടവരുടെ കണക്കില്‍ ധോണിയെ പിന്തള്ളി കോ്‌ലി മുന്നിലെത്തി. 2013-ന്റെ അവസാനം പരസ്യങ്ങളുടെ കാര്യത്തിലും കോ്‌ലി ധോണിയെ കടത്തിവെട്ടി.