ഡോ. എം.ഐ സഹദുള്ളയ്ക്ക് എഎന്‍ഇഐയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്


അസോസിയേഷന്‍ ഓഫ് നഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യയുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് എഎന്‍ഇഐ ദേശീയ പ്രസിഡന്റ് ക്യാപ്റ്റൻ അജിത നായര്‍ ഡോ. എം.ഐ സഹദുള്ളയ്ക്ക് സമ്മാനിക്കുന്നു. ആരോഗ്യ- കുടുംബ ക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.രാജന്‍. എന്‍. ഖോബ്രഗഡേ ഐഎഎസ് സമീപം.


തിരുവനന്തപുരം: അസോസിയേഷന്‍ ഓഫ് നഴ്സ് എക്സിക്യൂട്ടീവ്സ് ഇന്ത്യയുടെ (എഎന്‍ഇഐ) അഞ്ചാമത് വാര്‍ഷിക സമ്മേളനത്തില്‍ കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം. ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ. എം.ഐ. സഹദുള്ളയെ നഴ്‌സ് എക്‌സിക്യൂട്ടീവ്‌സ് അസോസിയേഷന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ എഎന്‍ഇഐ ദേശീയ പ്രസിഡന്റ് ക്യാപ്റ്റൻ അജിത നായര്‍ ഡോ. എം.ഐ സഹദുള്ളയ്ക്ക് പുരസ്‌കാരം സമ്മാനിച്ചു. രാജ്യത്തെ നഴ്സുമാരുടെ ക്ഷേമവും വളര്‍ച്ചയും മുന്‍നിര്‍ത്തിക്കൊണ്ട് സ്ഥാപിതമായ ദേശീയ സംഘടനയാണ് എഎന്‍ഇഐ.


ആരോഗ്യ പരിപാലന രംഗത്ത് അഞ്ച് പതിറ്റാണ്ടോളം അനുഭവസമ്പത്തുള്ള ഡോ. എം.ഐ സഹദുള്ളയുടെ നേതൃപാടവം രാജ്യത്തെ ആരോഗ്യ പരിപാലന രംഗത്ത് സുപ്രധാന മാറ്റങ്ങള്‍ക്കാണ് വഴി തെളിയിച്ചിരിക്കുന്നത്. രോഗികള്‍ക്ക് രാജ്യാന്തര നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിലും രോഗികളുടെ സുരക്ഷയ്ക്കും അവകാശങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതിലും അദ്ദേഹം സ്വീകരിച്ച സമീപനമാണ് കിംസ്‌ഹെല്‍ത്തിനെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശൃംഖലകളില്‍ ഒന്നാക്കി വളര്‍ത്തിയത്. കൂടാതെ, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണ പിന്തുണയും ശാക്തീകരണവും നല്‍കുന്ന മികച്ച ഒരു തൊഴില്‍ അന്തരീക്ഷം വളര്‍ത്തുന്നതിനുള്ള ഡോ. സഹദുള്ളയുടെ പ്രതിബദ്ധതയും ശ്രദ്ധേയമാണ്.

നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സില്‍ (എന്‍.എ.ബി.എച്ച്) നിന്ന് അക്രഡിറ്റേഷന്‍ ലഭിച്ച രാജ്യത്തെ ആദ്യ ഹോസ്പിറ്റലുകളില്‍ ഒന്നാണ് കിംസ്‌ഹെല്‍ത്ത്. കൂടാതെ ഓസ്ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത്കെയര്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഇന്റര്‍നാഷണലിന്റെ അക്രഡിറ്റേഷന്‍ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഹോസ്പിറ്റലും കിംസ്‌ഹെല്‍ത്താണ്. നിലവില്‍ ഡോ. സഹദുള്ള അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്‌സ് ഓഫ് ഇന്ത്യയുടെ (എഎച്ച്പിഐ) ദേശീയപ്രസിഡൻ്റ് കൂടിയാണ്.



Sharing is Caring