കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോക്ടര്‍ ആദര്‍ശ് സൈക്വ

കുവൈത്തിലെ, പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോക്ടര്‍ ആദര്‍ശ് സൈക്വ ചുമതയേല്‍ക്കും. വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.

2002 ബാച്ചിലെ ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ ഡോക്ടര്‍ ആദര്‍ശ് സൈക്വ നിലവില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയാണ്. പുതിയ അംബാസഡര്‍ രണ്ടാഴ്ചക്കകം ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന. നിലവിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ജപ്പാനിലേക്ക് സ്ഥലം മാറിപോകുന്ന ഒഴിവിലേക്കാണു നിയമനം. വിദേശകാര്യ മന്ത്രാലയത്തിന്റെ യുഎന്‍ വിഭാഗത്തില്‍ ഡയറക്ടറായും സ്വൈക സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *